കീഴാറ്റൂർ സമരം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വയൽക്കിളികളുടെ സമരപന്തൽ കഴിഞ്ഞ ദിവസം കത്തിയതോടെ സിപിഎമ്മിനെതിരെ ആരോപണവുമായി കൂടുതൽ പേരും രംഗത്തെത്താൻ ആരംഭിച്ചു. എന്നാൽ അതിന് സിപിഎമ്മല്ലെന്ന് പി ജയരാജൻ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ കണ്ടതെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നത്.